ജീവശാസ്ത്രപഠനത്തിൽ കുട്ടികൾക്കുണ്ടാകാവുന്ന തെറ്റായ ധാരണകൾ

 • സസ്യങ്ങൾ ശ്വസിക്കുന്നത് കാർബൺ ഡൈ ഓക്സൈഡ് ആണ്.
 • സസ്യങ്ങൾ പകൽ കാ‍ർബൺ ഡൈ ഓക്സൈഡ് ശ്വസിക്കുകയും രാത്രി ഓക്സിജൻ ശ്വസിക്കുകയും ചെയ്യുന്നു.
 • സസ്യങ്ങൾ വേരിലൂടെ അവയ്ക്കു വേണ്ട ആ‍ഹാരം വലിച്ചെടുക്കുന്നു.
 • എല്ലാ സസ്യങ്ങൾക്കും സ്വന്തമായി ആഹാരം നിർമ്മിക്കാൻ സാധിക്കുന്നു.
 • ഇലയുടെ മുകൾ ഭാഗത്താണ് കൂടുതൽ ആസ്യരന്ധ്രങ്ങൾ കാണുന്നത്.
 • ധമനികളിൽ ചുവപ്പ് രക്തവും സിരകളിൽ നീല നിറത്തിലുള്ള രക്തവും കാണപ്പെടുന്നു.
 • വലുപ്പം കൂടുതലുള്ള ജീവികളിൽ വലിയ കോശങ്ങൾ കാണുന്നു.
 • ചെറുകുടൽ നീളത്തിൽ ചെറുതും വൻ‌കുടൽ നീളത്തിൽ കൂടുതലുമാണ്.
 • എല്ലാ ജീവികൾക്കും മനുഷ്യരെപ്പോലെ നിറങ്ങൾ കാണാൻ സാധിക്കുന്നു.
 • X, Y മുതലായ ജീനുകൾ ലിംഗകോശങ്ങളിൽ(പുംബീജം, അണ്ഡം) മാത്രമേ കാണുന്നുള്ളൂ.
 • ആൺകുട്ടികളിൽ പിതാവിൽ നിന്നുള്ള ജീനുകളും പെൺകുട്ടികളിൽ മാതാവിന്റെ ജീനുകളുമാണ് കാണുന്നത്.
 • ലൈംഗികപ്രത്യുൽ‌പ്പാദനം സസ്തനികളിൽ മാത്രമേ കാണുന്നുള്ളൂ.
 • സസ്യങ്ങളിൽ നടക്കുന്നത് അലൈംഗികപ്രത്യുൽ‌പ്പാദനം മാത്രമാണ്.
 • എല്ലാ ജന്തുക്കൾക്കും സഞ്ചരിക്കാനുള്ള കഴിവുണ്ട്.
 • മരവാഴ ഒരു പരാദസസ്യമാണ്.
 • ശരീരം കഷ്ണമായി മാത്രമാണ് മണ്ണിരയിൽ പുതിയ ജീവികൾ ഉണ്ടാകുന്നത്.
 • ചെമ്മീൻ ഒരു മത്സ്യ‌മാണ്.
 • തിമിംഗലം ഒരു മത്സ്യ‌മാണ്.
 • വവ്വാൽ ഒരു പക്ഷിയാണ്.
 • എരിവ് ഒരു സ്വാദാണ്.
 • ചത്തതും ചീഞ്ഞതുമായ പദാർത്ഥങ്ങളിൽ നിന്നും പുഴുക്കൾ ഉണ്ടാകുന്നു.