വിറ്റാമിനുകളും ധാതുക്കളും

ധാതുലവണങ്ങള്‍ ഉറവിടം പ്രാധാന്യം അപര്യാപ്തരോഗങ്ങള്‍
മാക്രോമൂലകങ്ങള്‍
കാല്‍സ്യം പാല്‍, ധാന്യങ്ങള്‍, പാല്‍ക്കട്ടി, പച്ചക്കറികള്‍. പല്ലുകളുടേയും എല്ലിന്റേയും ബലം, രക്തം കട്ട പിടിക്കല്‍,നാഡികളുടേയും പേശികളുടേയും പ്രവര്‍ത്തനം പല്ലിന്റേയും എല്ലിന്റേയും ബലക്ഷയം;
വളര്‍ച്ച മുരടിക്കല്‍
ഫോസ് ഫറസ്ഇറച്ചി, മത്സ്യം, മുട്ട,പാല്‍, ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍.പല്ലുകളുടേയും എല്ലുകളുടേയും ബലം, വൃക്കയില്‍ നിന്നും മാലിന്യങ്ങളെ അരിച്ചെടുക്കുന്നതിന്, ഊര്‍ജ്ജത്തിന്റെ ശേഖരണവും ഉപയോഗവുംബലം കുറഞ്ഞ പല്ലുകളും എല്ലുകളും, ക്ഷീണം,
കുറഞ്ഞ
ഊര്‍ജ്ജോല്പാദനം
സള്‍ഫര്‍ ഭക്ഷണത്തിലെ വിവിധ മാംസ്യങ്ങള്‍ മാംസ്യനിര്‍മ്മാണം (അമിനോ ആസിഡുകളിലെ പ്രധാന ഘടകം) മാംസ്യസംശ്ലേഷണ തകരാറുകള്‍
പൊട്ടാസ്യം ഇറച്ചി, പാല്‍, ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ ആസിഡ്-ബേസ് തുലനം, ജലത്തിന്റെ അളവ്, നാഡികളുടെ ശരിയായ പ്രവര്‍ത്തനം താഴ്ന്ന രക്തസമ്മര്‍ദ്ദം, പേശിക്ഷയം; തളര്‍ച്ച
ക്ലോറിന്‍ കറിയുപ്പ് ആസിഡ്-ബേസ് തുലനം, ആമാശയരസത്തിലെ ഘടകം. വിശപ്പില്ലായ്മ, പേശീപ്രശ്നങ്ങള്‍
മഗ്നീഷ്യം ധാന്യങ്ങള്‍, പച്ചക്കറികള്‍  ATPയുമായി ബന്ധപ്പെട്ട വിവിധ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക്, ഗ്ലൈക്കോളിസിസിലെ രാസാഗ്നികളിലെ കോ ഫാക്റ്റര്‍ ക്രമരഹിതമായ ഉപാപചയം,
പ്രധാനമായും നാഡീവ്യവസ്ഥയെ ബാധിക്കുന്നു.
ഇരുമ്പ് ഇറച്ചി, മുട്ട, ധാന്യങ്ങള്‍, പച്ചക്കറികള്‍ ഹീമോഗ്ലോബിന്റേയും സൈറ്റോക്രോമിന്റേയും പ്രധാനഘടകം. വിളര്‍ച്ച, ക്ഷീണം,
താഴ്ന്ന പ്രതിരോധശേഷി
അയോഡിന്‍ പാല്‍, പാല്‍ക്കട്ടി,സമുദ്രോല്‍പ്പന്നങ്ങള്‍, അയോഡൈസ്ഡ് സാള്‍ട്ട് തൈറോക്സിന്‍ ഹോര്‍മോണിന്റെ പ്രധാനഘടകം ഗോയിറ്റര്‍, ക്രെട്ടിനിസം
മൈക്രോമൂലകങ്ങള്‍
ഫ്ലൂറിന്‍ കുടിവെള്ളം, ചായ, സമുദ്രോല്‍പ്പന്നങ്ങള്‍ പല്ലുകളുടേയും എല്ലുകളുടേയും ആരോഗ്യം ബലക്ഷയമുള്ള പല്ല്
സിങ്ക് ധാന്യങ്ങള്‍, പാല്‍, മുട്ട,ഇറച്ചി, സമുദ്രോല്‍പ്പന്നങ്ങള്‍ ദഹനരാസാഗ്നികളുടെ പ്രധാന കോഫാക്റ്റര്‍ മുരടിച്ച വളര്‍ച്ച, വിളര്‍ച്ച, പരുപരുത്ത ത്വക്ക്,
കുറഞ്ഞ പ്രതിരോധശേഷിയും പ്രത്യുല്പാദനശേഷിയും
കോപ്പര്‍‌ ഇറച്ചി, ഉണങ്ങിയ പഴങ്ങള്‍ , പച്ചക്കറികള്‍, സമുദ്രോല്‍പ്പന്നങ്ങള്‍ സൈറ്റോക്രോം ഓക്സിഡൈസ് രാസാഗ്നിയുടെ കോ ഫാക്റ്റര്‍,ഇരുമ്പിന്റെ ഉപാപചയത്തിനും രക്തകുഴലുകളുടെയും സംയോജകകലയുടേയും വികസനത്തിനും ആവശ്യം    വിളര്‍ച്ച,
ശേഷിയില്ലാത്ത രക്തകുഴലുകളും സംയോജകകലകളും.
മാംഗനീസ് ഉണക്കപ്പഴങ്ങള്‍, ധാന്യങ്ങള്‍,ചായ,പഴങ്ങള്‍, പച്ചക്കറികള്‍ യൂറിയ നിര്‍മ്മാണത്തിനുള്ള രാസാഗ്നികളുടെ കോ ഫാക്റ്റര്‍ ക്രമരഹിതമായ അസ്ഥിവളര്‍ച്ച, തരുണാസ്ഥിവളര്‍ച്ച, സംയോജകകല
മുതലായവ
കോബാള്‍ട്ട് പാല്‍, പാല്‍ക്കട്ടി, ഇറച്ചി വിറ്റാമിന്‍ B12 ന്റെ പ്രധാനഘടകം വിളര്‍ച്ച
സെലിനിയം ഇറച്ചി, ധാന്യങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍ അനേകം രാസാഗ്നികളുടെ കോ ഫാക്റ്റര്‍; വീറ്റമിന്‍ Aയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു പേശീവേദന, ഹൃദയപേശികളുടെ ബലക്ഷയം
ക്രോമിയം യീസ്റ്റ്, സമുദ്രോല്‍പ്പന്നങ്ങള്‍, ഇറച്ചി, ചില പച്ചക്കറികള്‍ അപചയപ്രവര്‍ത്തനങ്ങള്‍ ക്രമരഹിതമായ
അപചയ
പ്രവര്‍ത്തനങ്ങളും
ATP ഉല്പാദനവും
മോളിബ്ഡിനം ധാന്യങ്ങള്‍, പോഡുകള്‍, ചില പച്ചക്കറികള്‍ ചില രാസാഗ്നികളുടെ കോ ഫാക്റ്റര്‍ ക്രമരഹിതമായ നൈട്രജന്‍ ‌മാലിന്യ വിസര്‍ജ്ജനം
വിറ്റാമിന്‍ രാസനാമം സ്വഭാവം അപര്യാപ്തരോഗങ്ങള്‍
A റെറ്റിനോള്‍ പൊതുവായ ആരോഗ്യം, കാഴ്ച എന്നിവയ്ക്ക് നിശാന്ധത
B1 തയമിന്‍ വളര്‍ച്ച, ധാന്യകത്തിന്റെ ഉപാപചയം,ഹൃദയത്തിന്റെ പ്രവര്‍ത്തനം ബെറി ബെറി
B2 റൈബോഫ്ലാവിന്‍ ത്വക്കിന്റെയും വായുടേയും ആരോഗ്യത്തിന് കീലോസിസ്
B5 നിയാസിന്‍ ആരോഗ്യമുള്ള ത്വക്ക്, ശബ്ദം, മാനസികാരോഗ്യം എന്നിവയ്ക്ക് പെല്ലാഗ്ര
B6 പിറിഡോക്സിന്‍ മാംസ്യോപയോഗത്തിനും നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും കുട്ടികളിലെ വിറയല്‍
B12 സൈനാകോബലാമിന്‍ അരുണരക്താണുക്കളുടെ നിര്‍മ്മാണത്തിനും വികസനത്തിനും പെര്‍ണിഷ്യസ് അനീമിയ
C അസ്കോര്‍ബിക് ആസിഡ് പല്ലുകള്‍, മോണ, സന്ധികള്‍ എന്നിവയുടെ ആരോഗ്യത്തിന്.ചൂടാക്കുമ്പോള്‍ നശിക്കുന്നു സ്കര്‍വി
D കാല്‍സിഫെറോള്‍ പല്ലുകളുടെയും എല്ലുകളുടേയും ആരോഗ്യത്തിന്, കരളില്‍ സംഭരിക്കുന്നു കണ
E ടോക്കോഫിറോള്‍ പ്രത്യുല്പാദനത്തിന് വന്ധ്യത
K ഫില്ലോക്വിനോണ്‍ രക്തം കട്ട പിടിക്കുന്നതിന് ഹീമോഫീലിയ