ജീവശാസ്ത്ര-വൈദ്യശാസ്ത്ര ഉപകരണങ്ങളും ഉപയോഗവും

 • സ്റ്റെതസ്‌കോപ്പ് – ഹ്യദയത്തിന്റെയും മറ്റ് ആന്തരാവയവങ്ങളുടേയും പ്രവർത്തനം മനസ്സിലാക്കാൻ ഉപയോഗിക്കുന്നു.
 • മൈക്രോസ്‌കോപ്പ് – സൂക്ഷ്മജീവികളേയും കോശങ്ങളേയും നിരീക്ഷിക്കാൻ ഉപയോഗിക്കുന്നു.
 • സ്ഫിഗ്മോമാനോമീറ്റർ - രക്തസമ്മർദ്ദം അളക്കാൻ ഉപയോഗിക്കുന്നു.
 • ലാക്റ്റോമീറ്റർ - പാലിന്റെ ശുദ്ധി അളക്കാൻ ഉപയോഗിക്കുന്നു.
 • ഒൽഫാക്റ്റോമീറ്റർ - ഘ്രാണശക്തി അളക്കാൻ ഉപയോഗിക്കുന്നു.
 • മെഡിക്കൽ തെർമോമീറ്റർ - ശരീരത്തിന്റെ താപനില അളക്കാൻ ഉപയോഗിക്കുന്നു.
 • ഇലൿട്രോകാർഡിയോഗ്രാഫ് – ഹ്യദയസ്പന്ദനതാളം മനസ്സിലാക്കാൻ ഉപയോഗിക്കുന്നു.
 • ഗ്ലൂക്കോസ് മീറ്റർ - രക്തത്തിലെ ഗ്ലൂക്കോസ് നില അളക്കാൻ ഉപയോഗിക്കുന്നു.
 • സ്പൈരോമീറ്റർ - ഉച്ഛ്വാസ-നിശ്വാസ വായുവിന്റെ നിരക്ക് അളക്കാൻ ഉപയോഗിക്കുന്നു.
 • കാപ്നോഗ്രാഫി – ശ്വസനവാതകത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ ഗാഡത അളക്കാൻ ഉപയോഗിക്കുന്നു.
 • ഇലൿട്രോ എൻസഫലോഗ്രാഫി – മസ്തിഷ്കത്തിന്റെ പ്രവർത്തനക്ഷമത മനസ്സിലാക്കാൻ ഉപയോഗിക്കുന്നു.
 • എർഗോമീറ്റർ - ശാരീരിക-പേശീ ക്ഷമത അളക്കാൻ ഉപയോഗിക്കുന്നു.
 • ബോഡി ഫാറ്റ് മീറ്റർ - മനുഷ്യശരീരത്തിലെ കൊഴുപ്പിന്റെ അളവ് അറിയാൻ ഉപയോഗിക്കുന്നു.
 • എൻഡോസ്‌കോപ്പി – അന്തരാവയവങ്ങളുടെ പ്രവർത്തനം ക്യാമറ ഉപയോഗിച്ച് മനസ്സിലാക്കുന്നു.
 • ഗാസ്‌ട്രോസ്‌കോപ്പി – ദഹനവ്യവസ്ഥയുടെ എൻഡോസ്‌കോപ്പി.
 • ലാപ്രോസ്‌കോപ്പി – ലൈംഗികാവയവങ്ങളിലൂടെയുള്ള എൻഡോസ്‌കോപ്പി.
 • സോണോഗ്രാഫി – ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് ആന്തരാവയവങ്ങളുടെ പ്രവർത്തനം മനസ്സിലാക്കുന്നു.
 • എക്സ് റേ – എക്സ് റേ കിരണങ്ങൾ ഉപയോഗിച്ച് അസ്ഥികളുടേയും മറ്റ് ആന്തരാവയവങ്ങളുടേയും ചിത്രമെടുക്കുന്നു.
 • ഹാർട്ട് ലങ് മെഷീൻ - തുറന്ന ഹ്യദയ ശസ്ത്രക്രിയാസമയത്ത് ഹ്യദയത്തിന്റേയും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു.
 • ആട്ടോ അനലയ്സർ - രക്തത്തിലെ വിവിധ രാസഘടകങ്ങളുടെ അളവ് കണ്ടെത്തുന്നതിന്.
 • എലിസ ടെസ്റ്റ് – എയ്ഡ്സ് വൈറസിന്റെ സാന്നിധ്യം മനസ്സിലാക്കുന്നതിന്.
 • ഹീമോഡയാലിസിസ് – വ്യക്കയുടെ പ്രവർത്തനം തകരാറിലാകുമ്പോൾ രക്തത്തിലെ നൈട്രജൻ വിസർജ്ജ്യങ്ങളെ വേർതിരിച്ച് കളയുന്നതിന്.
 • ഡിജിറ്റൽ സബ്ട്രാക്ഷൻ ആൻ‌ജിയോഗ്രാഫി – രക്തകുഴലുകളിലെ ബ്ലോക്കുകൾ കണ്ടെത്തുന്നതിന്.
 • കമ്പ്യൂട്ടെഡ് ടോമോഗ്രാഫി – ശരീരത്തിലെ ആന്തരാവയവങ്ങൾ വിവിധ അടുക്കുകളിലായി കാണുന്നതിന്.
 • മാഗനെറ്റിക് റെസൊണൻസ് ഇമേജിങ് – കാന്തികശക്തി ഉപയോഗിച്ച് ആന്തരാവയവങ്ങളുടെ ചിത്രം എടുത്ത് പഠിക്കുന്നതിന്.
 • പ്രോസ്‌തെസിസ് – കേടു വന്ന അവയവങ്ങൾ മാറ്റി പുതിയവ വയ്ക്കുന്ന രീതി.