താരതമ്യപഠനം

ഡേവിഡ്. പി. ഒസ്ബലിന്റെ അഡ്വാൻസ് ഓർഗനൈസർ മാത്യകയിൽ കമ്പാരിറ്റിവ് രീതിയിലുള്ള അഡ്വാൻസ് ഓർഗനൈസറുകൾ പഠനം എളുപ്പമാക്കാൻ സഹായിക്കും എന്ന് പറഞ്ഞിട്ടുണ്ട്. കുറച്ച് ഉദാഹരണങ്ങൾ നമുക്ക് കാ‍ണാം.

പ്രകാശസംശ്ലേഷണം നടക്കുന്ന ഹരിതകണത്തെ നമുക്ക് ഒരു അടുക്കളയോട് ഉപമിക്കാം. ഇവിടെ പ്രകാശഘട്ടം നടക്കുന്ന ഗ്രാനയെ നമുക്ക് പച്ചക്കറി അരിയുന്ന നല്ല പ്രകാശമുള്ള അടുക്കളയുടെ ഭാഗമായി കാണിക്കാം. പച്ചക്കറി അരിഞ്ഞതിനു ശേഷം അതിന്റെ വേസ്റ്റുകൾ നാം വളമാ‍യും ബയോഗ്യാസ് നിർമ്മാണത്തിനും ഉപയോഗിക്കുന്നു. ഇതു പോലെ ഗ്രാനയിൽ വച്ച് ജലത്തെ വിഘടിപ്പിച്ച് ഹൈഡ്രജനെ അടുത്ത ഘട്ടത്തിലേയ്ക്ക് ഉപയോഗിക്കുന്നു (അരിഞ്ഞു വച്ച പച്ചക്കറി കഷ്ണങ്ങൾ). ബാക്കി വരുന്ന ഓക്സിജൻ മറ്റ് ജീവികൾക്ക് ശ്വസനവാതകമായി ഉപയോഗിക്കാം (പച്ചക്കറിയുടെ അവശിഷ്ടങ്ങൾ). ഇതിനു ശേഷം സ്‌ട്രോമയെ നമുക്ക് അടുപ്പിനോട് ഉപമിക്കാം. തീ ഉള്ളത് കൊണ്ട് അവിടെ അധികം വെളിച്ചം ആവശ്യം വരുന്നില്ല. (ഇരുണ്ട ഘട്ടം). അരിഞ്ഞു വച്ച പച്ചക്കറി കഷ്ണങ്ങളും (ഹൈഡ്രജൻ) മറ്റ് മസാലകളും (കാർബൺ ഡൈ ഓക്സൈഡ്) ചേർത്ത് നാം സാമ്പാർ തയ്യാർ ചെയ്യുന്നു.(ഹൈഡ്രജൻ+കാർബൺ+ഓക്സിജൻ = ഗ്ലൂക്കോസ്).

ത്വക്കിലെ ഗ്രാഹികൾ ഒന്ന് ശ്രദ്ധിക്കൂ.

തണുപ്പ് അറിയുന്നതിനുള്ള ഗ്രാഹി തണുത്ത് വിറച്ച് പുതപ്പ് കൊണ്ട് മൂടിയിരിക്കുന്നത് പോലെയില്ലേ
ചൂട് അറിയുന്നതിനുള്ള ഗ്രാഹി വേനൽക്കാലത്ത് ചൂടേറ്റ് ഉണങ്ങി നിൽക്കുന്ന ഒരു മരം പോലെയില്ലേ
സ്പർശം അറിയുന്നതിനുള്ള ഗ്രാഹി നോക്കൂ സ്പർശിക്കാൻ വിരൽ ചൂണ്ടിയ പോലെ ഇല്ലേ?
മർദ്ദത്തിന്റെ ഗ്രാഹി കണ്ടില്ലെ. വിരൽ അമർത്തുമ്പോൾ (മർദ്ദം പ്രയോഗിക്കുമ്പോൾ) വിരലടയാളം പതിഞ്ഞതു പോലെ തന്നെയുണ്ട് അല്ലേ?