പദബന്ധങ്ങൾ

 ഇത് ഉപയോഗിച്ച് ഒരു പദബന്ധം പഠിച്ചാൽ മറ്റേത് ഓർക്കാൻ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടുകയില്ല.

സൈലം: ജലം – രണ്ടിലും ‘ലം’ എന്ന് വാക്കിൽ അവസാനിക്കുന്നു. അതിനാൽ ഫ്ലോയം ആഹാരപദാർത്ഥങ്ങളെ വഹിക്കുന്നു എന്നത് തെറ്റാതെ ഓർക്കാൻ കഴിയുന്നു.

ക്രെട്ടിനിസം – കുട്ടികളിൽ (രണ്ടിലും ‘ക’ യിൽ തുടങ്ങുന്നു) മിക്സെഡിമ – മുതിർന്നവരിൽ (രണ്ടും ‘മ’ യിൽ തുടങ്ങുന്നു)

പ്രകാശഘട്ടം ഗ്രാനയിൽ (പ്ര = പ്+റ അതു പോലെ ഗ്ര = ഗ്+റ). അതിനാൽ ഇരുണ്ടഘട്ടം ‌സ്‌ട്രോമയിൽ നടക്കുന്നു എന്ന് എളുപ്പത്തിൽ ഓർക്കാം.

റോഡ് കോശങ്ങളുടെയും കോൺ കോശങ്ങളുടേയും പ്രവർത്തനം ഓർക്കാൻ ഇത് ഉപയോഗിക്കാം -  RoD: Dim light. Cones: Color.

കാൽമുട്ടിലെ ചിരട്ട അസ്ഥിയുടെ പേര് പറ്റെല്ല എന്ന് ഓർക്കാൻ - ഇത് പൊട്ടിയാൽ നടക്കാൻ “പറ്റില്ല“.