നെമോണിക്സ്

നെമോണിക്സ് എന്ന ശാസ്ത്രശാഖയെകുറിച്ച് നിങ്ങൾ കേട്ടിരിക്കുമല്ലോ.  ബുദ്ധിമുട്ടുള്ള ധാരാളം പദങ്ങളെ നമുക്ക് സുപരിചിതമായ വാക്യങ്ങളാക്കി മാറ്റി ഒരു പദം പോലും വിട്ടു പോകാതെ, ക്രമത്തിൽ ഓർക്കാൻ ഇത് സഹായിക്കുന്നു. ഉദാ: വിബ്ജിയോർ. ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ചാണ് നെമോണിക്സ് പദങ്ങൾ ഉണ്ടാക്കേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ. കുറച്ച് ഉദാഹരണങ്ങൾ താഴെ തന്നിരിക്കുന്നു

പിയൂഷഗ്രന്ഥിയുടെ മുൻ‌ദളത്തിലെ ഹോർമോണുകൾ ഓർക്കാൻ  “FLAGTOP” എന്ന പദം ഉപയോഗിക്കാം.
F: Follicle Stimulating Hormone
L: Luteinizing Hormone
A: ACTH
G: Growth Hormone
T: Thyroid Stimulating Hormone
O: MSH - melanOcyte stimulating hormone
P: Prolactin

ക്രമഭംഗം ഓർക്കാൻ ഇത് ഉപയോഗിക്കാം.
“People Meet And Talk”, or
“PMAT”
Prophase, Metaphase, Anaphase, Telophase.

കൊഴുപ്പിൽ ലയിക്കുന്ന വിറ്റമിനുകളെ ഓർക്കാൻ ഈ സൂത്രവാക്യം ഉപയോഗിക്കാം
“ADEK”
Vitamins A,D,E, and K

5 ഇമ്മ്യുണോഗ്ലോബുലിനുകളെ എളുപ്പത്തിൽ ഓർത്തു വയ്ക്കൂ
“MADGE”
IgM, IgA, IgD, IgG, IgE

വിറ്റാകറിന്റെ 5 കിങ്ഡം വർഗ്ഗീകരണം മറക്കാതിരിക്കാൻ ഈ വാക്യം നമ്മെ സഹായിക്കുന്നു.
“My Poor Friend Picks Apples”
Monera, Protista, Fungi, Plants, Animals

പുരുഷ ലൈംഗികാവയവത്തിലൂടെയുള്ള പുംബീജത്തിന്റെ യാത്ര.
“SEVEN UP”              
Seminiferous tubules
Epididymis
Vas deferens
Ejaculatory duct
(Nothing)
Urethra
Penis (
ഇവിടെ ശ്രദ്ധിക്കേണ്ടത്, ‘N’ എന്നതിന് ഭാഗങ്ങൾ ഒന്നും ഇല്ല എന്നതാണ്.

സ്ത്രീകളിലെ മെൻസ്ട്രുവൽ സൈക്കിൾ ഓർക്കാനുള്ള പദം
“FOL(d) M(a)PS”
Ovarian cycle: Follicular phase, Ovulatory phase, Luteal phase
Menstrual cycle: Menstrual flow, Proliferative phase, Secretory phase
ഇവിടെ ശ്രദ്ധിക്കേണ്ടത് ബ്രാക്കറ്റിൽ കൊടുത്ത അക്ഷരങ്ങൾക്ക് ഫേസുകൾ ഒന്നും ഇല്ല എന്നുള്ളതാണ്.

ലിനിയസിന്റെ വർഗ്ഗീകരണം ക്രമത്തിൽ ഓർക്കാൻ ഈ വാക്യം ഉപയോഗിക്കാം.
“King Phillip Came Over From Great Spain
മറ്റൊന്ന്
SaGe Fast-ല്‍  Odi Class-ല്‍ Panju Kayari
(സജി ഫാസ്റ്റില്‍ ടി ക്ലാസ്സില്‍ പാഞ്ഞു യറി )
S- species ,G- genus,F- family, O- order,p- phylum ,K-kingdom