ശ്വാസകോശത്തിന്റെ പ്രവർത്തന മാത്യക
                       
ആവശ്യമുള്ള സാധനങ്ങൾ: പ്ലാസ്റ്റിക് കുപ്പി, രണ്ട് ബലൂണുകൾ, വാട്ടർ ലെവൽ ട്യൂബ്, Y ട്യൂബ് മുതലായവ.

തയ്യാറാക്കുന്ന വിധം: കുപ്പിയുടെ അടിഭാഗം മുറിച്ചു മാറ്റുക. അതിനു ശേഷം കുപ്പിയുടെ മൂടിയിൽ വാട്ടർ ലവൽ ട്യൂബിന്റെ വലുപ്പത്തിൽ ഒരു ദ്വാരം ഉണ്ടാക്കുക. ട്യൂബ് മൂടിയിൽ കൂടി  എയർ ടൈറ്റ് ആയി ഉള്ളിൽ കടത്തുക. ഉള്ളിലുള്ള ഭാഗത്ത് Y ട്യൂബ് പിടിപ്പിക്കുക. Y ട്യൂബിന്റെ 2 ശാഖകളിലും ഓരോ ബലൂൺ പിടിപ്പിക്കുക. കുപ്പിയുടെ അടിഭാഗം പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിയുക.

പ്രവർത്തന രീതി: കുപ്പിയുടെ പുറത്തേയ്ക്ക് നിൽക്കുന്ന ട്യൂബിൽ കൂടി ഊതുമ്പോൾ ബലൂണുകൾ ശ്വാസകോശങ്ങളെ പോലെ വികസിക്കുകയും അതിനനുസരിച്ച് താഴെയുള്ള പ്ലാസ്റ്റിക് കവർ ഡയഫ്രം പോലെ താഴേയ്ക്ക് വരുകയും ചെയ്യുന്നു. ട്യൂബിൽ കൂടി വായു ഉള്ളിലേയ്ക്ക് വലിക്കുമ്പോൾ ബലൂണുകൾ ചുരുങ്ങുകയും തത്ഫലമായി ഡയഫ്രം പോലുള്ള പ്ലാസ്റ്റിക് കവർ ഉള്ളിലേയ്ക്ക് പോകുകയും ചെയ്യുന്നു.