വ്യക്കയുടെ പ്രവർത്തന മാത്യക
ആവശ്യമുള്ള സാധനങ്ങൾ: മുൻപെ തന്നെ വെള്ളത്തിൽ ഇട്ട പേപ്പർ അരച്ചെടുത്തത്, മൈദ മാവ്, കാർഡ് ബോർഡ്, വാട്ടർ ലെവൽ ട്യൂബ്, അയഡിൻ ലായനി, ഹൈപ്പോ(സോഡിയം തയോ സൾഫേറ്റ്, സ്റ്റുഡിയോയിൽ നിന്നും വെറുതെ ലഭിക്കും), ഫെവിക്കോൾ, ചാർട്ട് പേപ്പർ, പ്ലാസ്റ്റർ ഓഫ് പാരീസ് മുതലായവ.
നിർമ്മിക്കുന്ന വിധം: കാർഡ് ബോർഡിൽ ഒട്ടിച്ചിരിക്കുന്ന ചാർട്ട് പേപ്പറിൽ പൾപ്പിൽ വ്യക്ക വാർത്തെടുക്കണം. ഓരോ വ്യക്കയുടേയും അടിയിൽ വാട്ടർ ലെവൽ ട്യൂബ് പുറകിൽ നിന്നും ദ്വാരമിട്ട് കടത്തണം. ഈ ട്യൂബുകളുടെ അറ്റം പൾപ്പിൽ വാർത്തെടുത്ത മൂത്രസഞ്ചിയിലൂടെ കടത്തി വിടുന്നു.
(പൾപ്പ് തയ്യാറാക്കുന്ന വിധം: മുൻകൂട്ടി വെള്ളത്തിൽ ഇട്ടിരുന്ന പേപ്പർ അരച്ചെടുത്ത് മൈദയും പ്ലാസ്റ്റർ ഓഫ് പാരീസും ചേർത്ത് കുഴച്ചെടുക്കുന്നതാണ് പൾപ്പ്.)
ധമനി, സിരകൾ, അതിന്റെ ശാഖകൾ എന്നിവ ചെറിയ ട്യൂബ് ഉപയോഗിച്ച് ഘടിപ്പിക്കുന്നു. പിന്നീട്, ധമനികൾ, സിരകൾ എന്നിവയ്ക്ക് അതിനനുസരിച്ച് ഛായം കൊടുക്കുന്നു. ഉണങ്ങിയതിനു ശേഷം വ്യക്കയ്ക്കും അതിന്റെ അനുബന്ധ ഭാഗങ്ങൾക്കും നിറം കൊടുക്കുന്നു.
പ്രവർത്തന രീതി: അയഡിൻ ലായനിയിൽ വ്യക്കയിൽ നിന്നും പുറപ്പെടുന്ന കുഴലുകൾ മുക്കുന്നു. ആദ്യമായി വ്യക്കയുടെ പിന്നിലൂടെ ഘടിപ്പിച്ചിരിക്കുന്ന ട്യൂബിൽ ഹൈപ്പോ നിറയ്ക്കുന്നു. ഇതിലൂടെ അയഡിൻ ലായനി കടത്തി വിടുന്നു. വ്യക്കയിൽ നിന്നും നിറം നഷ്ടപ്പെട്ട് വരുന്ന അയഡിൻ ലായനി മൂത്രാശയത്തിലൂടെ കടന്ന് മൂത്രനാളത്തിലൂടെ പുറത്തേയ്ക്ക് വരുന്നു.