നുഷ്യന്റെ കാരിയോടൈപ്പ് മാത്യക നിർമ്മിക്കുന്ന വിധം

ആവശ്യമായ വസ്തുക്കൾ: പ്ലാസ്റ്റർ ഓഫ് പാരീസ്, കുറുക്കിയ മൈദ, വെള്ളം, തെർമോകോൾ, ചെമ്പ് കമ്പി, ഫാബ്രിക് പെയിന്റ്, ചാ‍ർട്ട് പേപ്പർ, ബ്രഷ്, ഫെവിക്കോൾ മുതലായവ.

നിർമ്മിക്കുന്ന വിധം: പ്ലാസ്റ്റർ ഒഫ് പാരിസ് മൈദ കുറുക്കിയുണ്ടാക്കിയ പശയുപയോഗിച്ച് കുഴക്കുക. മാവു രൂപത്തിൽ കുഴ‌ച്ചുണ്ടാക്കിയ പൾപ്പിൽ നിന്നും കുറേശ്ശെ എടുത്ത് കയ്യിൽ വച്ച് ഉരുട്ടി നീണ്ട രൂപമുണ്ടാക്കുക. ക്രോമസോമിന്റെ നീളത്തിനനുസരിച്ച് മുറിച്ചെടുത്ത് ‘U’ രൂപത്തിൽ വളയ്ക്കുക. അതേ വലുപ്പത്തിലുള്ള ‘U’ ആക്യതിയിലുള്ള വേറെ ഒരു രൂപം ആദ്യം വ‌ച്ചാ‍ ‘U’ രൂപത്തിന് എതിരായി വയ്ക്കുക. വളവുള്ള ഭാഗത്ത് ചെമ്പ് കമ്പി ഉപയോഗിച്ച് കെട്ടുക. വിവിധ വലുപ്പത്തിൽ ഇത്തരത്തിൽ നിർമ്മിച്ചിട്ടുള്ള ക്രോമസോം മാത്യകകൾ ഉണക്കിയതിനു ശേഷം വെള്ള ഫേബ്രിക് പെയിന്റ് അടിക്കുക. സെൻ‌ട്രോമിയർ കാണിക്കുന്നതിനായി ചെമ്പുകമ്പി കെട്ടിയ ഭാഗം ചുവന്ന ഫേബ്രിക് പെയിന്റ് അടിക്കണം. ചാർട്ട് കൊണ്ട് പൊതിഞ്ഞ തെർമോകോൾ ഷീറ്റിൽ വിവിധ വലുപ്പത്തിലുള്ള ക്രോമസോം ക്രമീകരിക്കുക. ഓരോ ക്രോമസോമിനു താഴെയും നമ്പർ ഇടണം. നമ്പർ ഇട്ടതിനു ശേഷം ക്രോമസോമുകൾ ഫെവിക്കോൾ ഉപയോഗിച്ച് ഒട്ടിക്കുക.